റാഫേൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ മൂന്ന് പുനഃ പരിശോധന ഹർജികൾ തുറന്ന കോടതിയിൽ കേൾക്കും എന്ന സൂചന നൽകി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്
പുനഃ പരിശോധന ഹർജികൾ അടിയന്തിരമായി കേൾക്കണം എന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടപ്പോൾ ആണ് ചീഫ് ജസ്റ്റിസ് തുറന്ന കോടതിയിൽ കേൾക്കും എന്ന സൂചന നൽകിയത്.
റാഫേൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിച്ച ബെഞ്ച് വീണ്ടും ചേരുന്നതിനുള്ള നടപടി സ്വീകരിക്കാം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യക്തമാക്കി.
റാഫേൽ ഹർജികൾ പരിഗണിച്ച ബെഞ്ചിലെ അംഗങ്ങൾ ആയ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് കെ എം ജോസഫ് എന്നിവർ ഇപ്പോൾ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ചിന്റെ ഭാഗം അല്ല.
Discussion about this post