പെരിയ ഇരട്ടകൊലപാതകത്തിന്റെ ഉത്തരവാദിത്തം പീതാംബരനില്‍ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല . കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു . കേസില്‍ കോണ്ഗ്രെസ് നിയമപോരാട്ടം നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു .
പോലീസ് അജ്ഞാനുവര്ത്തികളയാണ് പ്രവര്‍ത്തിക്കുന്നത് . ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന് കേസുമായി പങ്കുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു . എം.എല്‍.എയുടെ പ്രേരണകൊണ്ടാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്ന് പ്രതിയുടെ വീട്ടുകാര്‍ പറഞ്ഞിട്ടും പീതാംബരനില്‍ കേസ് ഒതുക്കാനാണ് പോലീസ് ശ്രമിക്കുന്നത് . കുഞ്ഞിരാമന് പീതാംബരന്റെ വീട്ടില്‍ വന്ന് മാധ്യമങ്ങളെ കാണരുതെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തിയാതായും കുഞ്ഞിരാമന് കേസില്‍ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു .
വെട്ടികൊണ്ട് കയ്യില്‍ കമ്പിയിട്ട പീതാംബരന് സ്വന്തം കാര്യങ്ങള്‍ പോലും സ്വന്തമായി ചെയ്യാന്‍ കഴിയില്ലെന്നാണ് ഭാര്യ പറയുന്നത് . ആ പീതാംബരന് എങ്ങനെയാണ് ഒരാളെ വെട്ടി വീഴ്ത്തുവാന്‍ കഴിയുകയെന്ന് ചെന്നിത്തല ചോദിച്ചു .
Discussion about this post