Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

ഇന്ന് ലോക ഒബെസിറ്റി ദിനം; അമിതവണ്ണം കുറയ്ക്കാൻ പരിഹാരമായി നൂതന ശസ്ത്രക്രിയ

by Brave India Desk
Mar 4, 2025, 11:41 am IST
in Health
Share on Facebook
Tweet
WhatsAppTelegram

ഇന്ന് ലോക ഒബീസിറ്റി (പൊണ്ണത്തടി) ദിനം. ഒട്ടുമിക്കവരിലും പൊണ്ണത്തടി ഇന്ന് വളരെ ചെറുപ്പത്തിൽ തന്നെ കണ്ടുവരുന്നു. ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും വണ്ണം കുറയാതെ വരുക കൂടി ചെയ്യുന്നതോടെ പലരിലും വിഷാദ രോഗം ഉൾപ്പെടെ കണ്ടുവരുന്നുണ്ട്. എന്നാൽ ശാസ്ത്രീയമായ ചികിത്സകളിലൂടെ വളരെ ലളിതമായി പൊണ്ണത്തടി കുറക്കാനുള്ള മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്.

ഓഫീസ് ജോലികളും അധികം ആയാസമില്ലാതെ ഇരുന്നു കൊണ്ടുള്ള ജോലിയായ ഐ.ടി. മേഖല പോലെയുള്ള ഡെസ്‌ക് ജോലികൾ ആണ് കൂടുതൽ പേരും ചെയ്യുന്നത്. മതിയായ രീതിയിൽ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തത് കൊണ്ട് തന്നെ കൊഴുപ്പ് അടിഞ്ഞ് കൂടാനും വണ്ണം വെക്കാനും ഇത് കാരണമാകുന്നുണ്ട്. ഇതോടൊപ്പം ജനിതക കാരണങ്ങളും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും മതിയായ ഉറക്കമില്ലായ്മയുമെല്ലാം പൊണ്ണത്തടിക്ക് കാരണമായേക്കാം. സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങളും അമിതവണ്ണത്തിനു കാരണമാകാറുണ്ട്.

Stories you may like

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

ബോഡി മാസ് ഇന്റക്‌സ്

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കണക്കാക്കുന്നതിനുള്ള മാർഗമാണ് ബോഡി മാസ് ഇന്റക്‌സ് (ബി.എം.ഐ). കിലോഗ്രാമിലുള്ള ഭാരവും മീറ്ററിലുളള ഉയരവും തമ്മിലുള്ള അനുപാതത്തെ അടിസ്ഥാനമാക്കിയാണ് ബി.എം.ഐ കണ്ടെത്തുന്നത്. ഒരു വ്യക്തിക്ക് അപകടകരമായ രീതിയിൽ അമിത വണ്ണമുണ്ടോ എന്നും മികച്ച ചികിത്സ തിരഞ്ഞെടുക്കുന്നതും ബി.എം.ഐയുടെ അടിസ്ഥാനത്തിലാണ്. 18.5 മുതൽ 24.5 ആരോഗ്യകരമായ ബി.എം.ഐ.

വണ്ണം കുറയ്ക്കാൻ ശസ്ത്രക്രിയ

ജീവിതശൈലീ മാറ്റങ്ങൾ, ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, നല്ല ഉറക്കം തുടങ്ങിയവയിലൂടെ മരുന്നോ ശസ്ത്രക്രിയയോ ഇല്ലാതെ തന്നെ അമിത വണ്ണം പരിഹരിക്കാം എന്നാൽ ജീവിതശൈലിയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ വഴി ശരീരഭാരം കുറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ, ബാരിയാട്രിക് ശസ്ത്രക്രിയ രീതികൾ വേണ്ടി വരും.

ബാരിയാട്രിക് ശസ്ത്രക്രിയ

ബി.എം.ഐ 35നും 45നും ഇടയിലുളളവർക്ക് അമിത വണ്ണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് ശസ്ത്രക്രിയയാണ് ഉചിതം. 40ന് മുകളിലായാൽ ബാരിയാട്രിക് ശസ്ത്രക്രിയ കൂടാതെ പൊണ്ണത്തടി കുറക്കാൻ സാധിക്കില്ല എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

പൊണ്ണത്തടിക്കുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ബാരിയാട്രിക് ശസ്ത്രക്രിയകൾ. ബി.എം.ഐയുടെയും മറ്റേതെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അതിന്റെയും അടിസ്ഥാനത്തിലാണ് ഏത് വേണമെന്ന് തിരഞ്ഞെടുക്കുന്നത്. ഭക്ഷണത്തിന്റെ അളവ് കുറക്കുക, ദഹനത്തിലൂടെയുള്ള ഭക്ഷണത്തിന്റെ ആഗിരണം കുറക്കുക എന്നിവയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്.

സ്ലീവ് ഗ്യാസ്ട്രക്ടമി, ഗ്യാസ്ട്രിക് ബൈപാസ് എന്നിവയാണ് പ്രധാനപ്പെട്ട ശസ്ത്രക്രിയകൾ. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ആമാശയത്തിന്റെ വലിപ്പം കുറക്കുകയാണ് ചെയ്യുന്നത്.
പൊണ്ണത്തടിക്ക് ശാശ്വതമായ പരിഹാരം നേടാം എന്നതിനൊപ്പം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കൂടി പരിഹാരം ലഭിക്കുമെന്നതാണ് ബാരിയാട്രിക് ശസ്ത്രക്രിയകളുടെ സവിശേഷത. ശസ്ത്രക്രിയ കഴിഞ്ഞ് ഒന്നര വർഷത്തിനുള്ളിൽ ആരോഗ്യപരമായ വണ്ണത്തിന് (ഐഡിയൽ വെയ്റ്റ്) അടുത്തെത്താൻ കഴിയും.

ശസ്ത്രക്രിയയ്ക്ക് ശേഷം

ശസ്ത്രക്രിയയ്ക്ക് ശേഷം ഫലം ലഭിക്കണമെങ്കിൽ രോഗിയുടെ സഹകരണം കൂടി അത്യാവശ്യമാണ്. ജീവിതശൈലിയിൽ മാറ്റം കൊണ്ടുവരികയും ആരോഗ്യകരമായ ഭക്ഷണ ശീലം തുടർന്നു കൊണ്ടുപോവുകയും വേണം. കൃത്യമായ വ്യായാമവും അനിവാര്യമാണ്. വർഷത്തിലൊരിക്കലെങ്കിലും ശരീരപരിശോധനകൾ നടത്തണം. മേൽപ്പറഞ്ഞ ശീലങ്ങൾ പാലിക്കാതെ വന്നാൽ ഭാവിയിൽ വീണ്ടും പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

തയ്യാറാക്കിയത്: ഡോ. ദീപക് വർമ്മ, സീനിയർ കൺസൾട്ടന്റ് , സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി, ആസ്റ്റർ മെഡ്‌സിറ്റി , കൊച്ചി

 

Tags: world obesity foundationWorld Obesity Daylosing weight
Share1
Tweet
SendShare

Latest stories from this section

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

‘സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കുമുണ്ട് ആർത്തവവിരാമം;ശരീരം തരുന്ന മുന്നറിയിപ്പുകൾ;എന്താണ് ആൻഡ്രോപോസ്?

Latest News

പ്രതിഷേധങ്ങളുടെ റീലുകൾക്കും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും ആഗോളതലത്തിൽ വിലക്ക്; സെൻസർഷിപ്പ് ശക്തമാക്കി മെറ്റ

സോഷ്യൽ മീഡിയയിലെ കുട്ടികൾക്കെതിരായ ചൂഷണം അവസാനിപ്പിക്കും ; ഇനി നേരിട്ട് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യുമെന്ന് മെറ്റ

അന്ന് ബൈനോക്കുലർ വെച്ച് അവരെ ഞങ്ങൾ നിരീക്ഷിച്ചു’; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോലാഹലമായ സാൻഡ്പേപ്പർ ഗേറ്റിന്റെ അണിയറക്കഥകൾ

അന്ന് ബൈനോക്കുലർ വെച്ച് അവരെ ഞങ്ങൾ നിരീക്ഷിച്ചു’; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോലാഹലമായ സാൻഡ്പേപ്പർ ഗേറ്റിന്റെ അണിയറക്കഥകൾ

യുദ്ധ അഭ്യാസ് 2026 : ചരിത്രത്തിലാദ്യമായി രണ്ട് വ്യത്യസ്ത മേഖലകളിൽ ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം

യുദ്ധ അഭ്യാസ് 2026 : ചരിത്രത്തിലാദ്യമായി രണ്ട് വ്യത്യസ്ത മേഖലകളിൽ ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം

3,300 കോടിയുടെ ആസ്തിയുള്ള ബിജെപി എംഎൽഎ മുംബൈ തെരുവിൽ യാചകനായി; 20 രൂപ നൽകി അപരിചിതൻ, വൈറൽ വീഡിയോയ്ക്ക് പിന്നിൽ!

3,300 കോടിയുടെ ആസ്തിയുള്ള ബിജെപി എംഎൽഎ മുംബൈ തെരുവിൽ യാചകനായി; 20 രൂപ നൽകി അപരിചിതൻ, വൈറൽ വീഡിയോയ്ക്ക് പിന്നിൽ!

കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥിന്റെ അമ്മ നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി ; തൃണമൂൽ കോൺഗ്രസിനെതിരെ വൈകാരിക പോരാട്ടത്തിന് ബിജെപി

കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥിന്റെ അമ്മ നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി ; തൃണമൂൽ കോൺഗ്രസിനെതിരെ വൈകാരിക പോരാട്ടത്തിന് ബിജെപി

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

യുപിഐ ഉപയോഗിക്കുന്നവർ അറിയാൻ: 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പുതിയ നിബന്ധനകൾ വരുമോ?

‘ഗാന്ധി കുടുംബമാണ് എന്റെ ദൈവം’ ; നിയമസഭയിൽ ആർഎസ്എസ് പ്രാർത്ഥന പാടിയതിൽ മാപ്പ് പറയാൻ തയ്യാറാണെന്ന് ഡി.കെ ശിവകുമാർ

ഞങ്ങളുടെ ഗ്യാരണ്ടി ട്രംപ് കോപ്പിയടിച്ചു’; അമേരിക്കയിൽ 5,000 ഡോളറിന്റെ വാഗ്ദാനം കർണാടക മോഡലെന്ന് ഡി.കെ. ശിവകുമാർ

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies