തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു. ഇന്ന് ഒരു പവന് 560 രൂപയാണ് ഉയർന്നത്. ഇതോടെ 64,080 രൂപയായി മാറി. ഒരു ഗ്രാമിന് 70 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 8,010 രൂപയായി മാറി.
ഒരാഴ്ചയോളം സ്വർണവില ഇടിഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വർണവില 64,000 ത്തിന് താഴെയെത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.
മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ
മാർച്ച് 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 3 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ
മാർച്ച് 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 64,080 രൂപ
Discussion about this post