പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യുവരിച്ചത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയണമെന്ന് ബോളിവുഡ് താരം കങ്കണ .
പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കണം . സൈനികര്‍ക്ക് എതിരെയുള്ള ആക്രമണം ആയിരുന്നില്ല പുല്‍വാമയിലേത് . അത് രാജ്യത്തിനു എതിരെ ആയിരുന്നുവെന്നും കങ്കണ പറഞ്ഞു.ഇത്തരം സന്ദര്‍ഭങ്ങളില്‍ രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം ഉയര്‍ത്തണം എന്നും അവര്‍ പറഞ്ഞു .
നമ്മുടെ രോഷം നീതികരിക്കപ്പെടതാണ് . എന്നാല്‍ അത് മാത്രം പോര ക്രിയാത്മകമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. അതിന് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയണം . രാജ്യം ഏതെന്ന സംശയത്തില്‍ ജനങ്ങള്‍ ജീവിക്കുന്ന സ്ഥിത്യ്ക്ക് മാറ്റം വരുത്തണമെന്നാണ് കങ്കണയുടെ നിലപാട് .
Discussion about this post