പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെയും കാസര്‍ഗോഡ് പെരിയയില്‍ നടന്ന ഇരട്ടകൊലപാതകത്തെയും അപലപിച്ച് നടന് മോഹന്‍ലാല്‍ . രണ്ടും ഭീകരതയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു .
ജവാന്മാര് രാജ്യത്തിന്റെ രക്ഷകര്‍ ആണെങ്കില്‍ ഇവിടെ കൊല്ലപ്പെടുന്നവര്‍ കുടുംബത്തിന്റെ കാവല്ക്കാര് ആണെന്ന് മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ കുറിക്കുന്നു .
അതിര്‍ത്തിക്കപ്പുറത്തുളള ഭീകരത ഇല്ലാതാക്കാം. എന്നാല്‍ നമ്മുക്കിടയിലുളള ഇത്തരം ഭീകരരെ എന്ത് ചെയ്യുമെന്ന ചോദ്യം മോഹന്‍ലാല്‍ ചോദിക്കുന്നു .
അവരെ ഒറ്റപ്പെടുത്തുക….. തളളികളയുക…… ആരായിരുന്നാലും ശരി, സഹായിക്കാതിരിക്കുക! മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാന്‍ ഇടവരാതിരിക്കട്ടെ. അവരുടെ കരച്ചിലും കാത്തിരിപ്പും നമ്മുടെ പേടിസ്വപ്നങ്ങളില്‍ നിറയാതിരിക്കട്ടെ. അതെ അവര്‍ മരിച്ച് കൊണ്ടേയിരിക്കുന്നു… നാം ജീവിക്കുന്നു
ജീവിച്ചിരിക്കുന്ന ഹൃദയമുള്ള മനുഷ്യര്‍ക്ക് വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു ”
എന്ന് പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത് .
Discussion about this post