കേരളത്തില്‍ ബിജെപി പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അക്രമം അഴിച്ചുവിടുന്നു .. നൂറ് കണക്കിന് ആളുകള്‍ ബലിദാനികള്‍ ആയെന്നും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പാലക്കാട് പറഞ്ഞു .. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് നടന്ന പൊതുസമ്മേളനത്തിലാണ് അമിത്ഷായുടെ പ്രസംഗം
മഹാസഖ്യം രാജ്യത്തിനു നല്ലതല്ല . മഹാസഖ്യത്തിന് രാജ്യത്തെ മുന്നോട്ട് നയിക്കാനാവില്ല . അഴിമതിക്കാര്‍ അധികാരത്തിനായി കൂടിയതാണ് മഹാസഖ്യം . കേരളത്തില്‍ ബിജെപിയ്ക്ക് അവസരം തന്നാല്‍ മികച്ച സംസ്ഥാനമാക്കുമെന്നും അമിത് ഷാ പറഞ്ഞു . നേതാവില്ലാത്ത മഹാസഖ്യമാണ് രാഹുല്‍ ഗാന്ധി രൂപീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിലെ ഇരു മുന്നണികളും – ഭായ് -ഭായ് കൂട്ടുകെട്ടാണ് . പത്ത് വര്‍ഷം ഭരിച്ച യു.പി.എ കേരളത്തിന് വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കിയത് . എന്‍.ഡി.എ തന്നതിനേക്കാള്‍ നാലിരട്ടിയാണ് ബിജെപി കേരളത്തിന് നല്‍കിയത് .
കേരളത്തിലെ വിശ്വാസികളെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചു . ശബരിമല വിഷയത്തില്‍ കോടതി വിധിയുടെ പേരില്‍ കേരള സര്‍ക്കാര്‍ വിശ്വാസി ജനതയെ വഞ്ചിച്ചുവെന്നും അമിത്ഷാ പറഞ്ഞു .
ശബരിമലയില്‍ പോലീസ് വേഷത്തില്‍ ഡി.വൈ.എഫ്.ഐ ഗുണ്ടകളെ സര്‍ക്കാര്‍ വിന്യസിച്ചു . ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്കാണ് കേരളത്തെ സിപിഎം എത്തിക്കുന്നതെന്നും കേരള സർക്കാറിന്റെ അടിത്തറ ഇളകുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധി ഒരു വിഭാഗത്തിന് മാത്രമാണോ ബാധകമാവുന്നതെന്നും അദ്ദേഹം ചോദിച്ചു. ക്രമസമാധാന പാലനം നടത്തുന്ന സര്‍ക്കാരാണെങ്കില്‍ ബാക്കി സുപ്രീം കോടതി വിധികള്‍ കൂടി നടപ്പിലാക്കണം എന്നും അമിത് ഷാ പറഞ്ഞു.
Discussion about this post