ടിപി ചന്ദ്രശേഖരന് കേസിലെ പ്രതി മുഹമ്മദ് ഷാഫി അടിയന്തര പരോളില്‍ ഇറങ്ങി യുവതികള്‍ക്ക് ഒപ്പം ആടിപാടുന്ന ദൃശ്യങ്ങള്‍ പുറത്ത് . അസുഖബാധിതനെന്നു കാണിച്ച് 45 ദിവസത്തെ അടിയന്തര പരോളിനാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്ത് ഇറങ്ങിയത് .
പരോളില്‍ ഇറങ്ങിയ ശേഷമുള്ള വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് . പരോളില്‍ ഇറങ്ങിയ ഷാഫി പാര്‍ട്ടി പരിപാടികളിലും സജീവമാണെന്ന തരത്തില്‍ ചിത്രങ്ങളും പ്രചരിച്ചിരുന്നു . നാദാപുരത്തെ ഷിബിൻ രക്തസാക്ഷി ദിനാചരണത്തിൽ പാർട്ടി പ്രവർത്തകർക്കൊപ്പം ഷാഫി നിൽക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് .
ടിപി വധക്കേസിലെ പതിമൂന്നാം പ്രതിയായ പി.കെ കുഞ്ഞനന്തന് വഴിവിട്ടു പരോള്‍ അനുവദിക്കുന്നതിനെ ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു .
Discussion about this post