ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തേക്കും. ജമ്മ കശ്മീര്‍ സ്വദേശികളല്ലാത്തവര്‍ക്ക് ജമ്മു കശ്മീരില്‍ വന്ന് താമസിക്കാനൊ വസ്തു വകകള്‍ വാങ്ങാനൊ അനുവദിക്കാത്തതാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി. രാഷ്ട്രപതിയുടെ നിര്‍ദ്ദേശം പ്രകാരം 1954ലായിരുന്നു ഭരണഘടനയുടെ 35എ അനുച്ഛേദം കൂട്ടിച്ചേര്‍ക്കപ്പെട്ടത്. പ്രത്യേക പദവി എന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് കേന്ദ്രം.
ജമ്മു കശ്മീരിലെ പൗരന്മാര് ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശവും ജമ്മു കശ്മീര്‍ സര്‍ക്കാരിനാണുള്ളത്.
അതേസമയം ജമ്മു കശ്മീരില്‍ കൂടുതല്‍ സേനയെ കേന്ദ്ര സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി തുടരുന്നു.
Discussion about this post