മുന്‍ കേന്ദ്ര മന്ത്രി എം.ജെ.അക്ബര്‍ നല്കിയ മാനനഷ്ടക്കേസില്‍ മാധ്യമ പ്രവര്‍ത്തക പ്രിയാ രമണിക്ക് ജാമ്യം ലഭിച്ചു. ഡല്‍ഹിയിലെ ഒരു വിചാരണ കോടതിയാണ് പ്രിയാ രമണിക്ക് ജാമ്യം അനുവദിച്ചത്. 10,000 രൂപയ്ക്കാണ് ജാമ്യം അനുവദിച്ചത്. കേസ് ഇനി മാര്‍ച്ച് 8ന് പരിഗണിക്കുന്നതായിരിക്കും.
2018 ഒക്ടോബറില്‍ പ്രിയാ രമണി എം.ജെ.അക്ബറിനെതിരെ ‘മീ ടൂ’ ആരോപണം നടത്തിയിരുന്നു. തുടര്‍ന്ന് എം.ജെ.അക്ബര്‍ തന്റെ കേന്ദ്ര മന്ത്രി പദം രാജി വെച്ചിരുന്നു. തുടര്‍ന്ന് പ്രിയാ രമണിക്കെതിരെ മാനനഷ്ടക്കേസും അക്ബര്‍ ഫയല്‍ ചെയ്തിരുന്നു.
പ്രിയാ രമണിയുടെ ആരോപണങ്ങള്‍ കള്ളമാണെന്ന് എം.ജെ.അക്ബര്‍ വാദിച്ചു. പ്രഥമ ദൃഷ്ടിയാല്‍ എം.ജെ.അക്ബറിന്റെ വാദം ശരിയാണെന്ന് അഡീഷണല്‍ മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര് വിശാല്‍ നിരീക്ഷിക്കുകയായിരുന്നു.
Discussion about this post