ഗുജറാത്ത് അതിര്‍ത്തിയിലൂടെ പറന്ന പാകിസ്ഥാന്റെ ഡ്രോണ്‍ ഇന്ത്യ വെടിവെച്ച് താഴെയിട്ടു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. നിയന്ത്രണ രേഖ കടന്ന് ഇന്ത്യ ബാലക്കോട്ടിലെ ഭീകരതാവളങ്ങളില്‍ പുലര്‍ച്ചെ ആക്രമണം നടത്തിയിരുന്നു. ഇതിന് ശേഷം ആറരയോടെയാണ് ഗുജറാത്തിലെ കുച്ഛ് അതിര്‍ത്തിയില്‍ പറന്ന പാകിസ്ഥാന് ഡ്രോണ്‍ ഇന്ത്യ വെടിവെച്ച് ഇട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.
ചകൗട്ടി, മുസഫറാബാദ്, ബാലാകോട്ട് എന്നിവിടങ്ങളിലെ ജയ്ഷെ ക്യാംപുകളുടെ ജിയോഗ്രഫിക്കല്‍ കോര്‍ഡിനേറ്റുകള്‍ കൃത്യമായി കണ്ടെത്തിയാണ് ആക്രമണം നടത്തിയത്
Discussion about this post