‘രാജ്യം സുരക്ഷിത കരങ്ങളിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ശിഥിലമാക്കാന്‍ സമ്മതിക്കില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് ശേഷമള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. രാജസ്ഥാനിലെ ചുറുവില് തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് ഓരോ ഭാരതീയന്റെയും വിജയമാണ്. ഇന്ത്യക്ക് ഭീഷണിയാകാന്‍ ഒന്നിനെയും അനുവദിക്കില്ല. ജനങ്ങളുടെ വികാരം തനിക്ക് മനസിലാകുമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. . പാര്‍ട്ടിയേക്കാള്‍ വലുതാണ് തനിക്ക് രാജ്യമെന്നും രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും ഇന്ത്യക്കാര്‍ക്ക് ഒന്നിന്റെയും മുന്നില്‍ തലകുനിക്കേണ്ടി വരില്ലെന്നും മോദി പറഞ്ഞു.
Discussion about this post