ഇന്ത്യയില്‍ വായ്പാ തട്ടിപ്പ് നടത്തി കടന്നുകളഞ്ഞ രത്‌നവ്യാപാരി നീരവ് മോദിയുടെ മേലുള്ള കുരുക്ക് മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നീരവ് മോദിയുടെ പേരിലുള്ള 147.72 കോടി രൂപയുടെ വസ്തു വകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. മുംബൈയിലും ഗുജറാത്തിലെ സൂരത്തിലും സ്ഥിതി ചെയ്യുന്ന വസ്തുവകകളാണ് കണ്ടുകെട്ടിയിട്ടുള്ളത്.
8 കാറുകള്‍, ചില മെഷീനുകള്‍, ആഭരണങ്ങള്‍, പെയിന്റിംഗുകള്‍, കെട്ടിടങ്ങള്‍ എന്നിവയാണ് കണ്ടുകെട്ടിയിട്ടുള്ളത്. കള്ളപ്പണം വെളുപ്പിച്ചതിനെതിരെയാണ് വസ്തുവകകള്‍ കണ്ടുകെട്ടിയത്. ഇതിന് മുന്‍പ് ഇന്ത്യയിലും വിദേശത്തുമായി നീരവ് മോദിയുടെ 1,725.36 കോടി രൂപ വരുന്ന വസ്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ഇതിന് പുറമെ 489.75 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും, വജ്രവും, മറ്റ് ആഭരണങ്ങളും പിടിച്ചെടുത്തിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് നീരവ് മോദി നടത്തിയത്. തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും വിട്ട് യു.കെയില്‍ ചെന്നിരിക്കുകയാണ് നീരവ് മോദി.
Discussion about this post