പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നല്കിയ സാഹചര്യത്തില്‍ പാക്കിസ്ഥാനില്‍ ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനില്‍ കൂടുതല്‍ പേര് തിരഞ്ഞ വാക്യമായി മാറി ‘ഇന്ത്യന്‍ വ്യോമസേന’. പാക്കിസ്ഥാനില്‍ പാക്കിസ്ഥാന് വ്യോമസേനയെപ്പറ്റി തിരഞ്ഞതിനെക്കാള് കൂടുതല്‍ പേര് ഇന്ത്യന്‍ വ്യോമസേനയെപ്പറ്റി തിരഞ്ഞിട്ടുണ്ട്. ഗൂഗിള്‍ തന്നെയാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടത്.
‘ഇന്ത്യന്‍ വ്യോമസേന’, ‘പാക്കിസ്ഥാന് വ്യോമസേന’, ‘ബാലാകോട്ട്’, ‘മിന്നലാക്രമണം’, ‘നിയന്ത്രണരേഖ’ എന്നീ പദങ്ങള്‍ പാക്കിസ്ഥാന് ജനങ്ങള്‍ തിരഞ്ഞതിനെപ്പറ്റിയുള്ള വിവരങ്ങളാണ് ഗൂഗിള്‍ പുറത്ത് വിട്ടത്.
‘ബാലാകോട്ട്’ എന്ന പദത്തെയാണ് പാക്കിസ്ഥാനികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്. ഇതിന് തൊട്ട് പിറകില്‍ നില്‍ക്കുന്നത് ‘നിയന്ത്രണരേഖ’ എന്ന പദമാണ്. ഇതിന് തൊട്ട് പിറകെയാണ് ‘ഇന്ത്യന്‍ വ്യോമസേന’ എന്ന പദം നില്‍ക്കുന്നത്.
ഫെബ്രുവരി 26നായിരുന്നു ഇന്ത്യ പാക് മണ്ണില്‍ കടന്ന് ഭീകരവാദികളുടെ ക്യാമ്പുകള്‍ക്ക് നേരെ മിന്നലാക്രമണം നടത്തിയത്.
Discussion about this post