കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരി മൊത്തക്കച്ചവട സംഘത്തിലെ പ്രധാനിയായ യുവതിയെ 8 കിലോ കഞ്ചാവുമായി പിടികൂടി . ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശി കെ.പി ജംഷീലയാണ് അറസ്റ്റിലായത് .
എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത് . പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 4 ലക്ഷം രൂപയോളം വിലവരും .
കേസില്‍ കൂട്ടാളിയായ സലീമിനെ കേസില്‍ പ്രതിചേര്‍ത്തു. ഒട്ടേറെ കഞ്ചാവ് കേസുകളില്‍ പ്രതിയായ ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട് . സലീമിനൊപ്പം തമിഴ്നാട് മധുരയില്‍ ചെന്നാല്‍ കഞ്ചാവ് എടുക്കുന്നതെന്ന് യുവതി സമ്മതിച്ചിട്ടുണ്ട് .
സ്ത്രീകളെ ഉപയോഗിച്ച് കഞ്ചാവ് കടത്തുമ്പോള്‍ പിടിക്കപ്പെടില്ലയെന്ന ധാരണയിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം എന്നും . കല്ലായ് , മീഞ്ചന്ത , ബേപ്പൂര്‍ , ഫറോക്ക് , രാമനാട്ടുകര എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം എന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു .
Discussion about this post