ന്യൂഡൽഹി: വാഹന പ്രേമികൾക്ക് സന്തോഷ വാർത്ത. ജാവ 350 ബൈക്കിന് കമ്പനി വില കുറച്ചു. ഇതോടെ ഇനി രണ്ട് ലക്ഷത്തിൽ താഴെ പണം നൽകി ജാവ ബൈക്കുകൾ സ്വന്തമാക്കാം.
16,000 രൂപയാണ് ബൈക്കുകൾക്ക് കുറച്ചത്. നേരത്തെ 2.15 ലക്ഷം രൂപയായിരുന്നു ബൈക്കിന് വിലയുണ്ടായിരുന്നത്. എന്നാൽ വില കുറച്ചതോടെ ഇനി ബൈക്കിന് 1.99 ലക്ഷം രൂപ വിലയായി നൽകിയാൽ മതിയാകും.
1.99 ലക്ഷം രൂപ എക്‌സ്-ഷോറൂം പ്രാരംഭ വിലയിൽ ജാവ 350 ന് കമ്പനി മൂന്ന് പുതിയ വേരിയന്റുകൾ പുറത്തിറക്കിയിട്ടുണ്ട്. മൂന്ന് നിറങ്ങളിലായാണ് വേരിയന്റുകൾ പുറത്തിറക്കിയിരിക്കുന്നത്. ഒബ്‌സിഡിയൻ ബ്ലാക്ക്, ഗ്രേ, ഡീപ് ഫോറസ്റ്റ് എന്നിവയാണ് പുതിയ വേരിയന്റുകൾ. അതേസമയം, മുമ്പത്തെ നിറങ്ങൾ ഓഫറിൽ തുടരും.
മെറൂൺ, കറുപ്പ്, വെള്ള, മിസ്റ്റിക് ഓറഞ്ച് എന്നീ ഷേഡുകളിൽ ആണ് നിലവിൽ ജാവ ലഭിക്കുന്നത്. സ്‌പോക്ക്, അലോയ് വീലുകളിലും ലഭ്യമാണ്. പുതിയ വേരിയന്റുകളിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടെങ്കിലും മെക്കാനിക്കലി മാറ്റമില്ലാതെ തുടരും എന്ന് അധികൃതർ അറിയിച്ചു.
ജാവ നിലവിൽ ബേസ് സ്പോക്ക് വീൽ വേരിയന്റ് 1.99 ലക്ഷം രൂപയ്ക്കും അലോയ് വീൽ വേരിയന്റ് 2.08 ലക്ഷം രൂപയ്ക്കും ആണ് ഇന്ത്യയിൽ വിൽപ്പന നടത്തുന്നത്. അതേസമയം 2.15 ലക്ഷം രൂപയാണ് ടോപ്പ് എൻഡ് ക്രോം വേരിയന്റുകൾ സ്പോക്ക് വീലുകൾക്ക് വാങ്ങുന്നത്. അലോയ് വീൽ വേരിയന്റിന്റെ വില 2.23 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്.
Discussion about this post