ഗാസ: ഹമാസ് ഭീകരർക്ക് നേരെ ശാപവാക്കുകൾ ചൊരിഞ്ഞ പലസ്തീൻ ജനത. ഇസ്രായേൽ- ഹമാസ് സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ആണ് നാട്ടുകാർ ഭീകരരെ ശപിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഹമാസ് തങ്ങളുടെ ജീവിതം നശിപ്പിച്ചുവെന്നാണ് പലസ്തീൻ ജനത ഒരേ സ്വരത്തിൽ പറയുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തെരുവോരങ്ങളിലും സോഷ്യൽ മീഡിയയിലും രൂക്ഷമായ വിമർശനങ്ങൾ ആണ് ഹമാസിനെതിരെ ഉയരുന്നത്. സാധാരണക്കാർക്ക് നേരെ ഹമാസ് നടത്തുന്ന ക്രൂരതകളാണ് ഇതിലേക്ക് നയിച്ചത്. ഇസ്രായേൽ പൗരന്മാരെ ഹമാസ് ഭീകരർ ഇപ്പോഴും ബന്ദികൾ ആക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയാണ്. തെരുവുകളും അപ്പാർട്ട്‌മെന്റുകളും ഭീകരർ താവളമാക്കുന്നു. ഇവിടേയ്ക്ക് ഇസ്രായേൽ സേന നടത്തുന്ന പ്രത്യാക്രമണത്തിൽ പലസ്തീനിലെ സാധാരണക്കാർക്കും ജീവൻ നഷ്ടമാകുന്നുണ്ട്.
ഹമാസിന്റെ നിസ്സഹകരണവും അക്രമ വാസനയുമാണ് സംഘർഷം നീണ്ട് പോകുന്നതിന് കാരണം ആകുന്നത്. സംഘർഷത്തെ തുടർന്ന് ഏറെ നാളുകളായി വലിയ ഭീതിയിലാണ് പലസ്തീനിലെ ജനങ്ങൾ കഴിയുന്നത്. ഇതെല്ലാമാണ് പരസ്യ പ്രതിഷേധത്തിലേക്ക് വഴിവച്ചത്.
ഹമാസ് തങ്ങളെ തകർത്തുവെന്നാണ് പലസ്തീനി പൗരൻ പറയുന്നത്. ജീവിതം ദുസ്സഹമായതോടെയാണ് പരസ്യമായി പ്രതിഷേധിക്കുന്നത്. ദൈവം ഹമാസ് ഭീകരരുടെ ജീവനെടുത്താൽ മതിയെന്നാണ് തങ്ങളുടെ പ്രാർത്ഥന എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഹമാസിന്റേത് കൊടുക്രൂരതയാണെന്നാണ് സർക്കാർ ഉദ്യോഗസ്ഥനായ യുവാവ് പറയുന്നത്. നിരവധി ആളുകളുടെ ജീവൻ നഷ്ടമാകാൻ ഹമാസ് കാരണക്കാരായി. ഇസ്രായേൽ സേനയെ പ്രതിരോധിക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം ആയിരുന്നു. എന്നാൽ അത് ചെയ്തില്ല. താനുൾപ്പെടെ നിരവധി പേരാണ് ഇതേ തുടർന്ന് വീടില്ലാത്തവർ ആയത്. സംഘർഷം ആരംഭിച്ചപ്പോൾ കുടുംബവുമൊത്ത് താൻ വീട്ടിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് താമസം മാറുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം സംഘർഷത്തിൽ പരിക്കേറ്റ ഡോക്ടർ ഹമാസ് ഭീകരരുടെ ക്രൂരത വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും ഭീകരർക്കെതിരെ വലിയ വിമർശനം ഉയർന്ന് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരർക്ക് നേരെ ജനങ്ങൾ ശാപവാക്കുകൾ ചൊരിയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. താനൊരു ഡോക്ടറാണ്. തനിക്ക് നല്ലൊരു ജീവിതം ലഭിച്ചു. എന്നാൽ ഹമാസ് അത് നശിപ്പിച്ചു. ഹമാസിന് വേണ്ടത് ജനങ്ങളുടെ രക്തമാണ്. ദൈവം അവരെ ശപിക്കും. താനും തങ്ങളിൽ ഒരാളാണ്. പക്ഷെ ഭീരുക്കളായിരിക്കുന്നു. നമ്മൾ മനസുവച്ചിരുന്നുവെങ്കിൽ ഈ സാഹചര്യം ഒഴിവാക്കാം ആയിരുന്നു എന്നായിരുന്നു അദ്ദേഹം വീഡിയോയിൽ പറഞ്ഞത്.
Discussion about this post