പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം പാകിസ്ഥാന്‍ ചാരനെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍. പഞ്ചാബിലെ ഫെറോസ്പുറിന് സമീപമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നുമാണ് സംശയാസ്പദമായ രീതിയില്‍ ഒരാളെ ബി എസ് എഫ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ പൗരനായ ഇയാളില്‍ നിന്നും പാകിസ്ഥാന്‍ സിം കാര്‍ഡുള്ള ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തി.
മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ എട്ടോളം ഗ്രൂപ്പുകളില്‍ ഈ ഈ മ്പര്‍ അംഗമാണെന്ന് കണ്ടെത്തി. ആറോളം പാകിസ്ഥാന്‍ മൊബൈല്‍ നമ്പറുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നുള്ള ആളാണ് ഇപ്പേള്‍ പിടിയില്‍ എന്നാണ് വിവരം.
Discussion about this post