മുന്‍ യു.പി.എ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. 2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന് ശേഷം തിരിച്ചടിക്കാനായി ഇന്ത്യന്‍ വ്യോമസേന തയ്യാറായി നിന്നിരുന്നുവെന്നും വ്യോമസേനയ്ക്ക് അനുമതി നിഷേധിച്ചത് അന്നത്തെ യു.പി.എ സര്‍ക്കാരാണെന്ന് മോദി ചൂണ്ടിക്കാട്ടി. കന്യാകുമാരിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതിന് ശേഷം പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തിന്റെ പ്രശ്നത്തെ വളരെയധികം വര്‍ഷങ്ങളായി ഇന്ത്യ നേരിടുകയാണെന്നും ഇനി ഭീകരവാദത്തിന് തക്ക മറുപടി തന്നെ ഇന്ത്യ നല്‍കുമെന്നും മോദി വ്യക്തമാക്കി. 2004 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ നിരവധി ഭീകരാക്രമണങ്ങള്‍ ഇന്ത്യയിലുണ്ടായെന്നും ഈ അവസരങ്ങളിലൊക്കെ ഇന്ത്യ ഭീകരര്‍ക്കെതിരെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഉറിയും പുല്‍വാമയും സംഭവിച്ചപ്പോള്‍ എന്ത് തിരിച്ചടിയാണ് ഇന്ത്യ നല്‍കിയതെന്ന് നമ്മള് കണ്ടതാണ്. ഇന്ത്യയുടെ ധീര ജവാന്മാര്ക്ക് മോദി സല്യൂട്ട് നല്കുകയുമുണ്ടായി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍ എന്താണെന്ന് രാജ്യം കണ്ടതാണെന്നും ഇന്ത്യയുടെ സൈന്യത്തിന്റെ ശക്തിയെന്താണ് നമ്മള് കണ്ടതാണെന്നും മോദി ചൂണ്ടിക്കാട്ടി. ഇതിലൂടെ രാജ്യം ഒറ്റക്കെട്ടായി മാറി. സൈനികര്‍ക്ക് ഇന്ത്യക്കാര്‍ നല്കിയ പിന്തുണ അസാമാന്യമാണെന്നും അതിന് എല്ലാ ഇന്ത്യക്കാര്‍ക്കും താന്‍ നന്ദിയര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
Discussion about this post