ആം ആദ്മി പാര്‍ട്ടിയുമായി സഖ്യ ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസിന് രാഹുല്‍ഗാന്ധി അനുമതി നല്‍കിയതിന് പിറകെ സഖ്യസാധ്യത തള്ളി ആറ് ലോകസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. രാഹുല്‍ഗാന്ധി തന്നെ സഖ്യസാധ്യത തേടാന്‍ സംസ്ഥാന ഘടകത്തിന് അനുമതി നല്‍കിയതിന് പിറകെയാണ് ആം ആദ്മി സഖ്യസാധ്യത നിരാകരിച്ച് രംഗത്തെത്തിയത്.
ഈസ്റ്റ് ഡല്‍ഹിയില്‍ അതിശി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ ഗഗ്ഗന്‍ സിഹ്, സൗത്ത് ഡല്‍ഹിയില്‍ രാഘവ് ഛദ്ദ, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ദിലീപ് പാണ്ഡെ, ചാന്ദ്നി ചൗക്കില്‍ പങ്കജ് ഗുപ്ത, ന്യൂഡല്‍ഹിയില്‍ ബ്രിജേഷ് ഗോയല്‍ എന്നിവരാണ് എഎപി സ്ഥാനാര്‍ഥികള്‍. വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി കണ്‍വീനര്‍ ഗോപാല്‍ റായ് അറിയിച്ചു. സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചവര്‍ക്കു നേരത്തെ അതത് മണ്ഡലങ്ങളുടെ ചുമതല നല്‍കിയിരുന്നു.
വെള്ളിയാഴ്ച മുതല്‍ തന്നെ എ.എ.പി-കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച തുടങ്ങിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചര്‍ച്ച വിജയകരമാവുകയാണെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് അടുത്തയാഴ്ച എ.എ.പിയുമായുള്ള സഖ്യം സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാള്‍ അവകാശപ്പെടുകയും ചെയ്തു. നിലവില്‍ ദല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലും ബി.ജെ.പിയാണുള്ളത്. ധാരണയാവുകയാണെങ്കില് മൂന്നു വീതം സീറ്റുകളില്‍ മത്സരിക്കാനും ഒരു സീറ്റ് സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയ്ക്കോ ഇരുകൂട്ടര്‍ക്കും സമ്മതനായ ആളെ നിര്‍ത്താനോ ആണ് തീരുമാനമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Discussion about this post