ആക്രമിക്കാന്‍ വേണ്ടി എഫ്-16 യുദ്ധവിമാനങ്ങളുപയോഗിക്കില്ലെന്ന് യു.എസും പാക്കിസ്ഥാനും തമ്മില്‍ ധാരണയുണ്ടെങ്കില്‍ പാക്കിസ്ഥാന്‍ അത് ലംഘിച്ചുവെന്ന് വ്യോമസേനാ മേധാവി ബി.എസ്.ധനോവ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന്‍ ആക്രമണത്തിന് വേണ്ടി എഫ്-16 വിമാനങ്ങള്‍ ഉപയോഗിച്ചോവെന്ന് തങ്ങള്‍ക്ക് അറിയണമെന്ന് യു.എസ് ഇതിന് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. ബാലാകോട്ടില്‍ ഭീകരവാദികളുടെ പരിശീലന ക്യാമ്പിന് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയ്ക്ക് നേരെ പാക്കിസ്ഥാന്‍ എഫ്-16 യുദ്ധവിമാനങ്ങളുപയോഗിച്ചിരുന്നു.
യു.എസില്‍ നിന്നും 2016ലായിരുന്നു പാക്കിസ്ഥാന്‍ എഫ്-16 വിമാനങ്ങള്‍ വാങ്ങിയത്. ആക്രമണത്തിന് വേണ്ടി എഫ്-16 വിമാനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലായെന്ന് രാജ്യത്തെ ആക്രമണങ്ങളില്‍ നിന്നും ചെറുക്കാന്‍ വേണ്ടി മാത്രമെ ഉപയോഗിക്കാന്‍ പാടുകയുള്ളൂവെന്നും പാക്കിസ്ഥാനുമായി യു.എസിന് ധാരണയുണ്ട്.
ഇത് കൂടാതെ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാന്‍ ഉപയോഗിച്ച അമ്രാം മിസൈലിന്റെ ഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ധനോവ വ്യക്തമാക്കി.
ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്ന നീക്കങ്ങളെപ്പറ്റി ധനോവ ഒന്നും തന്നെ വെളിപ്പെടുത്തിയില്ല.
Discussion about this post