രാജ്യത്ത് വീരമൃത്യു വരിച്ച ജവാന്മാരുടെ അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. വീരമൃത്യു വരിച്ച ജവാന്മാരുടെ അമ്മമാരെയും ഭാര്യമാരെയും ആദരിക്കുന്ന ചടങ്ങിലായിരുന്നു ഇത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
തിങ്കളാഴ്ച ഡെഹ്രാഡൂണില്‍ വെച്ച് നടന്ന പരിപാടിയിലായിരുന്നു വീരമൃത്യു വരിച്ച ജവാന്മാരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. ഓരോ അമ്മമാരെയും ആദരിക്കാനായി സ്‌റ്റേജിലേക്ക് വിളിക്കുമ്പോള്‍ നിര്‍മ്മലാ സീതാരാമന്‍ അവരുടെ കാലുകള്‍ തൊട്ട് വന്ദിക്കുന്നുണ്ടായിരുന്നു. അമ്മമാരെയും ഭാര്യമാരെയും ഷാള്‍ പുതച്ചും അവര്‍ക്ക് പൂച്ചെണ്ട് നല്‍കിയുമായിരുന്നു ആദരിച്ചത്.
രാജ്യത്ത് കഴിഞ്ഞ 60 വര്‍ഷമായി ഒരു യുദ്ധസ്മാരകം ഇല്ലായിരുന്നുവെന്നും ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധസ്മാരകം രാഷ്ട്രത്തിന് സമര്‍പ്പിച്ചുവെന്ന് നിര്‍മ്മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി.
ഇത് കൂടാതെ വണ്‍ റാങ്ക് വണ്‍ പെന്‍ഷനെപ്പറ്റിയും നിര്‍മ്മലാ സീതാരാമന്‍ സംസാരിച്ചു. 35,000 കോടി രൂപയാണ് മോദി സര്‍ക്കാര്‍ പട്ടാളക്കാര്‍ക്ക് വേണ്ടി നീക്കി വെച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം യു.പി.എയുടെ ഭരണകാലത്ത് 500 കോടി രൂപ മാത്രമാണ് മാറ്റിവെച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി.
#WATCH Defence Minister Nirmala Sitharaman felicitates and touches feet of mothers of martyrs during Shaurya Samman Samaroh in Dehradun earlier today. #Uttarakhand pic.twitter.com/JbT98o9NDC
— ANI (@ANI) March 4, 2019
Discussion about this post