പാക്കിസ്ഥാന്റെ പിടിയല്‍ നിന്നും തിരികെ വന്ന ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക്കിസ്ഥാന്‍ സൈന്യം മാനസികമായി പീഡിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. അഭിനന്ദന്‍ ഉറങ്ങാതിരിക്കാന്‍ പാക് സൈന്യം ഉച്ചത്തില്‍ സംഗീതം വെക്കുകയും പ്രകാശമേറിയ വെളിച്ചമുപയോഗിക്കുകയും ചെയ്തു. അഭിനന്ദനെ മാനസികമായി തളര്‍ത്തി പ്രധാനപ്പെട്ട വിവരങ്ങള്‍ നേടാനായിരുന്നു ഇതിലൂടെ പാക് ചാരസംഘടനയായ ഐ.എസ്.ഐ ശ്രമിച്ചത്.
ഇതിന് മുന്‍പ് പാക്കിസ്ഥാന്റെ പിടിയില്‍ നിന്നും തിരികെ വന്ന അഭിനന്ദന്‍ തന്നെ താന്‍ മാനസിമായി ഉപദ്രവിക്കപ്പെട്ടുവെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശാരീരികമായി പാക്കിസ്ഥാന്‍ സൈന്യം തന്നെ ഉപദ്രവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫെബ്രുവരി 27നായിരുന്നു അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക്കിസ്ഥാന്റെ പിടിയിലായത്. തുടര്‍ന്ന് ഏകദേശം 60 മണിക്കൂറുകള്‍ അദ്ദേഹം പാക്കിസ്ഥാനിലായിരുന്നു. ശേഷം മാര്‍ച്ച് 1ന് രാത്രി 11:45നായിരുന്നു അദ്ദേഹത്തെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയത്.
മിഗ്-21 വിമാനം ഓടിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു പാക്കിസ്ഥാന്‍ സൈന്യം വിമാനം വെടിവെച്ചിട്ടത്. ഇതിലായിരുന്നു അഭിനന്ദനുണ്ടായിരുന്നത്. വിമാനത്തില്‍ നിന്നും പാരച്ച്യൂട്ട് വഴി താഴേക്കിറങ്ങുന്ന സമയത്ത് അദ്ദേഹത്തിന് നട്ടെല്ലില്‍ പരിക്ക് പറ്റിയിരുന്നു. നിലവില്‍ അദ്ദേഹം സൈന്യത്തിന്റെ ആശുപത്രിയിലാണ്.
Discussion about this post