മന്ത്രി കെ.ടി.ജലീല്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതിയെ സമാപിക്കാനൊരുങ്ങി പി.കെ.ഫിറോസ്.
ബന്ധുവിനെ ജനറല്‍ മാനേജരായി നിയമിക്കാന്‍ ജലീല്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നാരോപിച്ച് യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ.ഫിറോസ് ആണ് വിജിലന്‍സിനു പരാതി നല്‍കിയിരുന്നു.. ഉദ്യോഗസ്ഥര്‍ ഈ പരാതി വിജിലന്‍സ് വകുപ്പിനു കൈമാറി. എന്നാല്‍, പരാതിയില്‍ തുടര്‍നടപടികള്‍ വേണ്ടെന്നായിരുന്നു വകുപ്പിന്റെ തീരുമാനം.
തുടര്‍നടപടികള്‍ വേണ്ടെന്നു വച്ചതിനു പിന്നില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നു ഫിറോസ് ആരോപിച്ചു. പ്രാഥമിക അന്വേഷണം പോലും നടത്താതെ തുടര്‍നടപടി വേണ്ടെന്നു വച്ചതു ജലീല്‍ കുടുങ്ങുമെന്നുള്ള പേടികൊണ്ടാണെന്നും ഫിറോസ് ആരോപിച്ചു.
വിജിലന്‍സ് അന്വേഷണം വേണ്ടെന്നു വച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഫിറോസ് പറഞ്ഞു.
Discussion about this post