ജിപിഎസ് ഘടിപ്പിച്ച പരുന്തിന്റെ ജഡം കണ്ടത് നാട്ടുകാരില്‍ ആശങ്ക . ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ ഭീതിയോടെ കഴിയുന്നതിന് ഇടയിലാണ് ദേഹത്ത് ജിപിഎസ് ഘടിപ്പിച്ച നിലയിലുള്ള പരുന്തിന്റെ ജഡം കണ്ടെത്തിയത് .
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫരീദാബാദിലെ ഭനാക്പുര് ഗ്രാമത്തില്‍ രാവിലെയാണ് നാട്ടുകാര്‍ പരുന്തിനെ ചത്തനിലയില്‍ കണ്ടെത്തിയത് . ഇതിന്റെ ശരീരത്തില്‍ മൊബൈല്‍ ഫോണ്‍ സമാനമായ ഒരു വസ്തു ഘടിപ്പിച്ച് കണ്ടതോടെ ആശങ്കയായി . അതിര്‍ത്തിയില്‍ നിന്നുമുള്ള എന്തോ ആയുധമാണ് പക്ഷിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്നത് എന്ന ഭയമായിരുന്നു നാട്ടുകാരില്‍ .
ആന്റിനയും ഫോണും ഘടിപ്പിച്ച നിലയില്‍ പരുന്ത് ചത്ത് കിടക്കുന്നതായി കന്നുകാലികളെ മേയ്ക്കനായി എത്തിയ സുന്ദര്‍ ആണ് ആദ്യം കണ്ടത് . ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു .
പോലീസ് സ്ഥലത്ത് എത്തുകയും പക്ഷിയുടെ ദേഹത്ത് ഇലക്ട്രിക് ഉപകരണം ഘടിപ്പിച്ചതായി സ്ഥിതീകരിച്ചു . പിന്നീട് വനമൃഗസംരക്ഷണ വകുപ്പ് സ്ഥലത്തെത്തി പക്ഷിയുടെ ജഡം വൈല്‍ഡ് ലൈഫ് ഇന്സ്റ്റിയൂട്ടിലേക്ക് മാറ്റി . പക്ഷിയുടെ ജഡം കൂടുതല്‍ വിഗദ്ധമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി .
Discussion about this post