ഗുജറാത്തിലെ ഈ സ്കൂളിലെ കുട്ടികള്‍ അണിയുന്ന യൂണിഫോമിന് പ്രത്യേകതയുണ്ട് . അത് രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവന് ത്യജിച്ച സൈനികരെ ഓര്‍മ്മിക്കുന്നതിനായി തയ്യാറാക്കിയതാണ് .
പതിനഞ്ച് വര്‍ഷം മുന്‍പാണ് ഈ മാറ്റം നിലവില്‍ വന്നത് . ഇന്ത്യന്‍ കരസേനയുടെ യൂനിഫോമുകളുടെ പകര്‍പ്പാണ് കൈലാഷ് മാനസ് വിദ്യാമന്ദിറിന്റെ യൂണിഫോം .
യൂണിഫോം ധരിക്കുന്ന ഓരോ കുട്ടിയിലും നാടിന്റെ ഉയര്‍ച്ചയില്‍ അഭിമാനം കൊള്ളുന്നു . മാത്രമല്ല ഇത്രയും ത്യാഗം സഹിക്കുന്ന ഇന്ത്യന്‍ സൈന്യത്തിനെക്കുറിച്ച് വലിയ അഭിമാനം ആണെന്ന് കുട്ടികള്‍ പറയുന്നു .
സ്കൂളില്‍ ആഴ്ചയില്‍ രണ്ട് ദിവസം കുട്ടികള്‍ ആര്‍മി യൂണിഫോം ധരിക്കുന്നു . ഇതുവഴി സ്വയരക്ഷയ്ക്കും , പക്വതയാര്ജ്ജിക്കുവാനും കുട്ടികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ പ്രാപ്തരാകുന്നു . പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിനൊപ്പം സ്വഭാവത്തിലും പെരുമാറ്റത്തിന്റെ കാര്യത്തിലും കുട്ടികള്‍ വളരെയേറെ ഉയര്‍ന്നു നില്‍ക്കുന്നതായും സ്കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നു .
Discussion about this post