രാജ്യത്തെ സൈനിക വിഭാഗങ്ങളില്‍ അടിമുടി പരിഷ്‌കാരത്തിന് തുടക്കം കുറിച്ചുള്ള ഉത്തരവില്‍ പ്രതിരോധ മന്ത്രി ഒപ്പുവച്ചു. ഇതനുസരിച്ച് തന്ത്രപ്രധാനമായ ആസൂത്രണം, വിജിലന്‍സ്, മനുഷ്യാവകാശ വിഷയങ്ങള്‍, മറ്റ് ഔദ്യോഗിക കാര്യങ്ങള്‍ എന്നിവയില്‍ തീരുമാനം കൈക്കൊണ്ട് സൈനിക മേധാവിയെ അറിയിക്കുക ഡപ്യൂട്ടി ചീഫ് പദവിയിലുള്ള ഉദ്യോഗസ്ഥനാവുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. സൈനിക ആസ്ഥാനത്ത് നിന്നും 229 ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.
വിദഗ്ധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിലെ പരിഷ്‌കാരത്തിന് അനുമതി നല്‍കുന്നതെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി.സൈനിക ആസ്ഥാനങ്ങളിലുള്ള ഉന്നത ഉദ്യോസ്ഥരില്‍ 20 ശതമാനത്തെ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്.
Discussion about this post