എസ്എന്‍ഡിപിയും എന്‍എസ്എസും പിരിഞ്ഞു നില്‍ക്കേണ്ട സംഘടകളല്ലെന്ന് എന്‍ഡിഎ കണ്‍വീനറും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡണ്ടുമായ തുഷാര്‍ വെള്ളാപ്പള്ളി. എന്‍എസ്എസും-എസ്എന്‍ഡിപിയും ഒന്നായി പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്നല്ലെങ്കില്‍ നാളെ ഒന്നായി തന്നെ പ്രവര്‍ത്തിക്കും. അതിന് ചെയ്യാവുന്ന കാര്യങ്ങള്‍ തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. അഭിപ്രായ വ്യത്യാസമുള്ള സംവരണം പോലുള്ള കാര്യങ്ങള്‍ ഉണ്ടാകാം. എന്നാല്‍ പ്രധാന്യമുള്ള മറ്റ് വിഷയങ്ങള്‍ക്കായി അത് മാറ്റിവെക്കുകയും, പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. അത് ഞങ്ങള്‍ക്കുമാകാമെന്നും കേരള കൗമുദിയ്ക്ക് നല്കിയ അഭിമുഖത്തില്‍ വെള്ളാപ്പള്ളി വിശദീകരിച്ചു.
എന്‍ഡിഎയില്‍ തലയുയര്‍ത്തി തന്നെ നില്ക്കും, വരുന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ശക്തി എന്തെന്ന് കാണിച്ചു കൊടുക്കും. കേരളം എല്‍ഡിഎഫിനും യുഡിഎഫിനും ആരും തീറെഴുതി കൊടുത്തിട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
ബിഡിജെഎസ് ഈഴവരുടെ മാത്രം പാര്‍ട്ടിയല്ല. എല്ലാ സമുദായക്കാരുമുണ്ട്. എസ്എന്‍ഡിപി യോഗത്തിന്റെ കുറ്റിയില്‍ ബിഡിജെഎസിനെ കെട്ടേണ്ടെന്നും തുഷാര്‍ പറഞ്ഞു.
ആയിരം ദിവസം കൊണ്ട് പ്രത്യകിച്ചൊന്നും ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരാണ് പിണറായി വിജയന്റേത്. കണിച്ചു കുളങ്ങര ക്ഷേത്രത്തിലെ ടൂറിസം പില്‍ഗ്രിമേജ് സര്‍ക്യൂട്ടിന് അഞ്ച് കോടി രൂപ അനുവദിച്ചത് വലിയ കാര്യമൊന്നുമല്ല. ശിവഗിരിക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത് 70 കോടിയാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും തുഷാര്‍ പറഞ്ഞു. വനിതാ മതിലുമായി അഞ്ച് കോടി രൂപ അനുവദിച്ചതിന് ബന്ധമൊന്നുമില്ല. നേരത്തെ ഉള്ള പ്രപോസലിന് അനുമതി നല്കി എന്ന് മാത്രമേയുള്ളുവെന്നും തുഷാര്‍ വിശദീകരിച്ചു.
കേരളത്തില്‍ അധികാരത്തിലിരുന്ന ഇടത് വലത് സര്‍ക്കാരുകള്‍ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയും, അസംഘടിതമായ ഭൂരിപക്ഷത്തെ അവഗണിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു വിവേചനത്തിന് കാരണം അവരാണ്. ന്യൂനപക്ഷങ്ങള്‍ക്ക് എന്തെങ്കിലും നല്കുന്നതില് എതിരല്ല ഞങ്ങള്‍. പക്ഷേ സാമൂഹ്യ നീതി പുലരേണ്ടി വരും. ശബരിമല പോലെയുള്ള വിഷയങ്ങള്‍ ഉണ്ടായാല്‍ എന്‍ഡിഎ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
https://www.facebook.com/ThusharVellappallyofficial/videos/311412912781265/?__xts__[0]=68.ARCVX-58l87n1uKcPPNCPMr8tm6vwTieYVkzuVdOa6IDyOK6jdCS8nlAwOjhQISfHu_Zh2AhgoK1hVVzweKTuwP7IYGZDLcICYILasFHEYkzxRz_ULwJjXwCCcQ3XBvlIz6d1rAhz8PpEEKh1A-oB87DXOFcwwBa3Z1zYd3LGwgvbm6xZldQop7nkvOpja4R8vujIro5CTYBVEVsrZZRlLjK5UtMiOF6mKbQVcHPhM1BecZbM_jQoqtpaad360ShVuwQN144zyB-jvHZwWLZ0AN48dCANle-s98pJUjTzsvJ7UIl-tuTnKbTkv_f8Np95BfDbqsVnUK30LIlVsNEww0HFHSBE4Yt85LdZuSw4r4uL1yzqebQ_cmq3AFo3Gi4&__tn__=-R
Discussion about this post