ജമ്മു കശ്മീരില്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിന് തക്ക മറുപടി നല്കി ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാന്റെ നാല് ബങ്കറുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. നിരവധി പാക് സൈനികരെയും ഇന്ത്യന്‍ സൈന്യം വധിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ പൂഞ്ചിലെ ഷാഹ്പൂര്‍ കിര്ണിയിലാണ് സംഭവം. പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീര്‍ പോലീസ് എസ്.പി.ഒയ്ക്ക് പരിക്ക് പറ്റിയിരുന്നു.
പ്രകോപനമില്ലാതെയുള്ള പാക്കിസ്ഥാന്റെ ആക്രമണത്തില്‍ നിരവധി ഗൃഹങ്ങള്‍ നശിക്കപ്പെട്ടിരുന്നു. ബാലാകോട്ടിലെ ഭീകരവാദ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് സൈന്യം പ്രകോപനമില്ലാതെ ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തുകയാണ്.
Discussion about this post