തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെ പ്രൊവിഡന്റ ഫണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിച്ചു.4,000 ജീവനക്കാരുടെ പി.എഫ് തുകയാണ് നിക്ഷേപിച്ചത്.150 കോടി രൂപയ്ക്ക് ധനലക്ഷ്‌നി ബാങ്കിന്റെ ഓഹരി വാങ്ങുകയായിരുന്നു.
തിരുവിതാംകൂറിന്റെ ഈ നടപടിക്കെതിരെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ പോകുന്നുവെന്നാണ് സൂചന.പണം പിന്‍വലിച്ചത് ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്യാതെയാണ് എന്നതും പ്രശ്‌നം ഗൗരവമേറിയതാകുന്നു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിന് പ്രതികരണവുമായി ഇതുവരെ രംഗത്ത് വന്നിട്ടില്ല.
Discussion about this post