വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള സ്ഥാനാര്‍ത്ഥികളെ മുസ്ലീം ലീഗ് പ്രഖ്യാപിച്ചു. മലപ്പുറത്ത് സിറ്റിംഗ് എം.പിയായ പി.കെ.കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കുന്നതായിരിക്കും. പൊന്നാനിയിലും സിറ്റിംഗ് എം.പിയായ ഇ.ടി.മുഹമ്മദ് ബഷീര്‍ മത്സരിക്കും.
അതേസമയം മൂന്നാമത്തെ സീറ്റ് ചോദിച്ച മുസ്ലീം ലീഗ് വിട്ടുവിഴ്ചയ്ക്ക് തയ്യാറായി. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കോണ്‍ഗ്രസിന് ഭൂരിപക്ഷം സീറ്റുകളിലും മത്സരിക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തെ ലീഗ് അംഗീകരിച്ചു. രാജ്യസഭയില്‍ ലീഗിനുണ്ടായിരുന്ന രണ്ട് സ്ഥാനങ്ങള്‍ ഒഴിവ് വരുന്നതനുസരിച്ച് പുനഃസ്ഥാപിക്കണമെന്ന ലീഗിന്റെ ആവശ്യം കോണ്‍ഗ്രസും അംഗീകരിച്ചിട്ടുണ്ട്.
Discussion about this post