പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി ലണ്ടനില്‍ സുഖ ജീവിതം നയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലണ്ടന്‍ നഗരത്തില്‍ സ്വതന്ത്രനായി വിലസുന്ന നീരവിന്റെ ദൃശ്യങ്ങള്‍ ബ്രിട്ടീഷ് മാധ്യമമായ ടെലഗ്രാഫ് ആണ് പുറത്തുവിട്ടു.മോദിയെ പിന്തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറാകാത്തത് വീഡിയോയില്‍ കാണാം. റിപ്പോര്‍ട്ടറുടെ ചോദ്യങ്ങള്‍ക്ക് ‘നോ കമന്റ്‌സ്’ എന്നാണ് നീരവ് മോദിയുടെ മറുപടി.
Exclusive: Telegraph journalists tracked down Nirav Modi, the billionaire diamond tycoon who is a suspect for the biggest banking fraud in India's historyhttps://t.co/PpsjGeFEsy pic.twitter.com/v3dN5NotzQ
— The Telegraph (@Telegraph) March 8, 2019
ലണ്ടനിലെ നിരത്തിലൂടെ നീരവ് മോദി പോകുന്നതിന്റെ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.പടിഞ്ഞാറന്‍ ലണ്ടനിലെ ആഡംബര പാര്‍പ്പിട സമുച്ചയത്തിലാണ് നീരവ് താമസിക്കുന്നതെന്നും മറ്റൊരു പേരില്‍ വജ്ര വ്യാപാരം നടത്തുകയാണെന്നും പറയപ്പെടുന്നു..
ഏകദേശം ഒന്‍പത് ലക്ഷം രൂപ വില വരുന്ന ജാക്കറ്റാണ് നീരവ് ധരിച്ചിരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടറുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയ നീരവ് ഒരു ടാക്സിയില്‍ കയറി സ്ഥലം വിടുന്നതും വീഡിയോയില്‍ കാണാം.
Discussion about this post