1000 കിലോ സ്ഫോടകവസ്തുക്കളുമായി വന്ന വാഹനം കൊല്‍ക്കത്ത പോലീസ് പിടികൂടി . സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പൊട്ടാസ്യം നൈട്രേറ്റുമായി വന്ന വാഹനമാണ് കൊല്കത്തയിലെ താല പാലത്തില്‍ വെച്ച് പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത് .
ചാക്കുകളില്‍ നിറച്ച് സ്ഫോടവസ്തുക്കള്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു . ഒഡിഷയില്‍ നിന്നുമെത്തിയ വാഹനം പശ്ചിമ ബംഗാളിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ രഹസ്യ വിവരത്തെ തുടര്‍ന്നെത്തിയ പോലീസ് പിടികൂടിയത് .
സംഭവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ ഉള്‍പ്പടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു . അന്വേഷണം തുടരുകയാണെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി .
Discussion about this post