ലഹരി മാഫിയെ ഒതുക്കാന്‍ പഞ്ചാബ് സര്ക്കാരിനായിയെന്ന രാഹുല്‍ ഗാന്ധിയുടെ അവകാശവാദത്തെ ഖണ്ഡിക്കാന്‍ പരസ്യമായി ഓണ്‍ലൈന്‍ വഴി ലഹരിവസ്തു വാങ്ങി എം.എല്‍.എ . തിങ്കളാഴ്ച ചീമചൊക്കിനു സമീപത്ത് നിന്നാണ് ലുധിയാനയില്‍ നിന്നുള്ള ലോക്ഇന്സാഫ് പാര്‍ട്ടി എം.എല്‍.എയായ സിമ്രാന്‍ജിത്ത് സിംഗ് ബെയിന്‍സ് ഫേസ്ബുക്ക് ലൈവില്‍ ഹെറോയിന്‍ വാങ്ങിയത് . ഇത് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് .
ലഹരിമരുന്ന് സംസ്ഥാനത്ത് ഉരുളക്കിഴങ്ങ് പോലെയാണ് വില്ക്കപ്പെടുന്നതെന്ന് അദ്ദേഹം ആരോപിച്ചു . പോലീസ് ലഹരിമാഫിയയുമായി പുലര്‍ത്തുന്ന ബാന്ധവത്തെയും വിമര്‍ശിച്ചു . ലഹരി വാങ്ങിയ ഉടന്‍ തന്നെ ലുധിയാനപോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് എം.എല്‍.എ പോകുന്നത് വീഡിയോയില്‍ കാണാം .
https://www.facebook.com/simarjitbains13/videos/2190061124643979/
” സ്ഥലത്ത് ലഹരി വില്‍ക്കുന്നുവെന്ന കാര്യം പോലീസ് ഉദ്യോഗസ്ഥര്‍ അറിയാതെ പോകുന്നത് എന്തുകൊണ്ടാണ് ? ലുധിയാനയില്‍ പച്ചക്കറി വില്‍ക്കുന്ന പോലെയാണ് ലഹരി വില്‍ക്കപ്പെടുന്നത് . എന്നിട്ടും പോലീസ് മിണ്ടാതെ ഇരിക്കുകയാണ് . വാങ്ങിയ ശേഷം കയ്യിലുള്ള പകുതി ലഹരിവസ്തു ഞാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധനയ്ക്കായി കൈമാറുകയാണ് . ബാക്കി എന്റെ കയ്യില്‍ തെളിവിനായി വെക്കുകയാണ് ” പോലീസിനെ കണ്ടതിന് ശേഷം സിമ്രാന്‍ജിത്ത് സിംഗ് മാധ്യമാങ്ങളോടായി പറഞ്ഞു .
Discussion about this post