ഹാരപ്പന്‍ സംസ്കാരത്തിന്റെ ബാക്കി പത്രമായി അയ്യായിരം വര്‍ഷം പഴക്കമേറിയ ശവക്കല്ലറകള്‍ കണ്ടെത്തി . ഗുജറാത്ത് കച്ചിലെ ധോലാവിരയില്‍ നിന്നും 360 കിലോമീറ്റര്‍ അകലെയാണ് കണ്ടെത്തിയിരിക്കുന്നത് .
250 ഓളം ശവക്കല്ലറകള്‍ ആണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത് ഇതില്‍ 25 എണ്ണം തുറന്നു. ഇവയുടെ വകുപ്പം 300m x 300m ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു . ഇവിടെ നിന്നും അയ്യായിരം വര്‍ഷം പഴക്കമുള്ള ഒരു അസ്ഥിക്കൂടവും കണ്ടെത്തിയിട്ടുണ്ട് .
ചതുരാകൃതിയിലുള്ള ഈ ശ്മശാന പ്രദേശത്തിന് ഏകദേശം 4600 -5200 വര്‍ഷത്തോളം പഴക്കം കാണുമെന്ന് ഹാരപ്പന്‍ സംസ്കാരത്തെക്കുറിച്ച് വിശദമായ പഠനം നടത്തുന്ന വിഗദ്ധര്‍ അഭിപ്രായപ്പെട്ടു .
ഇതുവരെ ഗുജറാത്തില്‍ കണ്ടെത്തിയ എല്ലാ ശ്മശാന പ്രദേശങ്ങളും വൃത്താകൃതിയിലാണ് കണ്ടെത്തിയിട്ടുള്ളത് . എന്നാല്‍ ഇവ എന്ത് കൊണ്ടാണ് ചതുരാകൃതിയില്‍ രൂപപ്പെടുത്തിയിട്ടുള്ളത് എന്നതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തുമെന്ന് കച്ച് യൂണിവേഴ്സിറ്റി ആര്‍ക്കിയോളജി വിഭാഗം തലവന്‍ പറഞ്ഞു .
കണ്ടെത്തിയ അസ്ഥിക്കൂടതിന്റെ പ്രായം , മരണകാരണം , ലിംഗം എന്നിവ മനസിലാക്കാന്‍ കേരള യൂണിവേഴ്സ്റ്റിയിലെ ആര്‍ക്കിയോളജി വിഭാഗത്തിലേക്ക് അയച്ചു . കച്ച് യൂണിവേഴ്സിറ്റിയും കേരള യൂണിവേഴ്സിറ്റിയും സംയുക്തമായാണ് ഖാട്ടിയ ഗ്രാമത്തില്‍ ഖനനം നടത്തിയത് .
മനുഷ്യാവശിഷ്ടം കൂടാതെ മൃഗങ്ങളുടെ അസ്ഥിക്കൂടം , വളകള്‍ , അരകല്ലുകള്‍ കത്തികള്‍ തുടങ്ങിയവയും ഇവിടെ നിന്നും കണ്ടെത്തി .
Discussion about this post