മെട്രോ ട്രാക്കില്‍ വീണു കിടന്ന 2000 രൂപയുടെ നോട്ട് സ്വന്തമാക്കാന്‍ ട്രാക്കിലേക്ക് എടുത്ത് ചാടി യുവതി . ട്രാക്കിലേക്ക് യുവതി ചാടിയതിന് തൊട്ടു പിന്നാലെ ഇതേ ട്രാക്കില്‍ മെട്രോ ട്രെയിന്‍ വരികയായിരുന്നു . ഉടന്‍ തന്നെ ട്രാക്കുകളുടെ ഇടയില്‍ ഒതുങ്ങി കിടന്ന യുവതി മരണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു . ചൊവ്വാഴ്ച രാവിലെ ഡല്‍ഹി ദ്വാരക മോര് മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം .
യുവതി ട്രാക്കുകള്‍ക്ക് ഇടയില്‍ കിടന്നതോടെ ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ മുകളിലൂടെ കടന്നു പോവുകയായിരുന്നു. ട്രെയിന്‍ കടന്നു പോയ ഉടന്‍ തന്നെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി . ഒടുവില്‍ മാപ്പ് എഴുതി നല്കിയ ശേഷം സഹോദരനോടൊപ്പം വിട്ടയക്കുകയായിരുന്നു .
ചേതന ശര്‍മ്മയെന്ന യുവതിയാണ് 2000 രൂപയ്ക്കായി സാഹസികത കാട്ടിയത് . യുവതി ട്രാക്കില്‍ ചാടിയ ഉടന്‍ തന്നെ സ്റ്റേഷനിലുണ്ടായിരുന്നവര്‍ ബഹളം വെയ്ക്കുകയായിരുന്നു . ശബ്ദം കേട്ട് ഉടന്‍ തന്നെ സി.ഐ.എസ്.എഫ് , സ്റ്റേഷന് കണ്ട്രോളര് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓടിയെത്തുകയും ട്രെയിന്‍ അടിയന്തരമായി നിര്‍ത്തിക്കുകയുമായിരുന്നു .
Discussion about this post