പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എതിരെ വാരാണാസിയില്‍ മത്സരിച്ച ബിഎസ്പി സ്ഥാനാര്‍ത്ഥിയായ നേതാവ് ബിജെപിയില്‍ ചേര്‍ന്നു. പ്രമുഖ നേതാവായിരുന്ന വിജയ് പ്രകാശ് ജെസ് വാളാണ് ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. 2014ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് നേതാവ് അജ്യ റായ് എന്നിവര്‍ക്കൊപ്പം മോദിയ്‌ക്കെതിരെ മത്സരിച്ചയാളാണ് ജെസ്വാള്‍.
60000 വോട്ടുകളാണ് ജെസ്വാള്‍ നേടിയത്. 5.08 ലക്ഷം വോട്ടുകള്‍ക്കാണ് മോദി വാരാണാസിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
തൃണമൂല്‍ കോണ്‍ഗ്രസ് എംപി അനുപം ഹസ്ര, മഹാരാഷ്ട്ര നിയമസഭ പ്രതിപക്ഷ നേതാവിന്റെ മകന്‍ സുജയ് വിക്കി പാട്ടീല്‍, ബംഗാളിലെ സിപഇഎം എംഎല്‍എ മുര്‍മു , കോണ്‍ഗ്രസ് എംഎല്‍എ, ഗുജറാത്തില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാര്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.
യുപിയില്‍ എസ്പി സഖ്യത്തിനൊപ്പം ബിജെപിയെ നേരിടുന്ന ബിഎസ്പിയ്ക്ക് ജെസ് വാളിന്റെ രാജി തിരിച്ചടിയാണ്.
Discussion about this post