സോളാര്‍ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന്് കേസേടുത്തു.ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.എംഎല്‍എമാരായ ഹൈവി ഈഡന്,അടൂര്‍പ്രകാശ്,എ.പി.അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് പരാതി.ജനപ്രതിനിധികള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലാണ് എഫ്ഐആര്‍ നല്‍കിയത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു സോളാര്‍ അഴിമതി വിവാദം ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങളുടെ ഒടുവിലാണ് ക്രൈംബ്രാഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്നു അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍. എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്ക് ഹൈബി ഈഡനേയും ആലപ്പുഴ അടക്കമുള്ള മണ്ഡലങ്ങളിലേക്ക് അടൂര്‍ പ്രകാശിനെയും പരിഗണിച്ചിരുന്നുന്നതെന്നതാണ് ശ്രദ്ധേയംലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേസ് വന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
Discussion about this post