ലോക്‌സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് നടപടികള്‍ക്കാണ് ഇ്ന്ന് ആരംഭം കുറിക്കുക.91 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 3 നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനമാകും ഇന്ന് പുറപ്പെടുവിക്കാന്‍ പോകുന്നത്.
ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങി 20 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 91 ലോക്‌സഭാ സീറ്റുകളിലാണ് അടുത്ത മാസം 11ന് ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നത്. ആന്ധ്രാപ്രദേശ് , അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ഏപ്രില്‍ പതിനൊന്നിന് നടക്കും.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി ഈ മാസം 26 ന് അവസാനിക്കും. മെയ് 23 നാണ് വോട്ടെണ്ണല്‍.
Discussion about this post