തെലങ്കാനയിലും കോണ്‍ഗ്രസിന് തിരിച്ചടി.ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആകെയുള്ള 19 എംഎല്‍എമാരില്‍ എട്ട് പേരും മൂന്നു മാസത്തിനുള്ളില്‍ പാര്‍ട്ടി വിട്ടു. കോത്തഗുഡം എംഎല്‍എ വനമ വെങ്കട്ടേശ്വര റാവുവാണ് ഏറ്റവും ഒടുവില്‍ പാര്‍ട്ടി വിട്ട് ടിആര്‍എസ്സില്‍ ചേര്‍ന്നിരിക്കുന്നത്.എംഎല്‍എ സ്ഥാനവും രാജിവെക്കാന്‍ തയ്യാറായിരിക്കുകയാണ് അദ്ദേഹം.
19 അംഗ സഭയില്‍ കോണ്‍ഗ്രസിന് 19 അംഗങ്ങളാണുണ്ടായിരുന്നത്. ഇത് മൂന്നു മാസം കൊണ്ട് 11 ആയി ചുരുങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് എംഎല്‍എമാരുടെ രാജി.ഇതോടുകൂടി പ്രധാന പ്രതിപക്ഷമെന്ന പദവിയും കോണ്‍ഗ്രസിന് നഷ്ടമാകുന്ന സ്ഥിതിയാണ്. പ്രതിപക്ഷ പദവി നിലനിര്‍ത്തണമെങ്കില്‍ 12 എംഎല്‍എമാര്‍ എങ്കിലും വേണം. നാല് എംഎല്‍എമാര്‍ കൂടി ടിആര്‍എസ് നേതൃത്വവുമായി ബന്ധപ്പെട്ട് വരുകയാണ്.
ഓരോ ദിവസവും ഓരോ എംഎല്‍എ എന്ന നിലയിലാണ് പാര്ട്ടിയില് നിന്നുള്ള കൊഴിഞ്ഞുപോക്ക്. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ടിആര്‍എസ്സിന്റെ ഗൂഢാലോചനയാണ് നീക്കമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ കാണുമെന്ന് പ്രതിപക്ഷ നേതാവ് മാലു ഭട്ടി വിക്രമാര്‍ക അറിയിച്ചു
Discussion about this post