അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷനില്‍ നിന്ന് ലഭിക്കാനുളള കുടിശികയായ 700 കോടിയോളം രൂപ തിരികെ കിട്ടാന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് റിപ്പോര്‍ട്ട്. എറിക്സണ് കമ്പനിയ്ക്ക് 453 കോടി രൂപ നല്കി അനില്‍ അംബാനി ജയില്‍ ശിക്ഷ ഒഴിവാക്കിയതിന് പി്നനാലെയാണ് ബിഎസ്എന്‍എല്ലിന്റെ നീക്കം. കുടിശികയില്‍ ആര്‍കോമിന്റെ 100 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി ഈടാക്കാനുള്ള നടപടികള്‍ ഇതിനകം തന്നെ ബിഎസ്എന്‍എല്‍ നടത്തിയിട്ടുണ്ട്. കമ്പനി ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ അനുപം ശ്രീവാസതവയാണ് കഴിഞ്ഞ ജനുവരി നാലിന് റിലയന്‍സില്‍ നിന്ന് ലഭിക്കാനുള്ള 700 കോടിയ്ക്കായി നിയമനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.കേസ് ഈ ആഴ്ച ഫയല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്ന് ഇന്‍വോയ്സുകള്‍ ലഭിക്കാന്‍ വൈകിയത് കൊണ്ടാണ് നിയമനടപടികള്‍ വൈകിയത്.
എറികസ്ണ് നല്കിയ പരാതിയില്‍ ട്രൈബ്യൂണല്‍ നേരത്തെ 453 കോടി രൂപ റിലയന്‍സിനോട് എറിക്സണിന് നല്കാന് ഉത്തരവിട്ടിരുന്നു. മാര്‍ച്ച് 19നകം പണം നല്‍കിയില്ലെങ്കില്‍ കമ്പനി ചെയര്മാന് അനില്‍ അംബാനി മൂന്ന് മാസം ജയില്‍ ശിക്ഷ അനുവദിക്കേണ്ടി വരുമെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പണം നല്കാന് ഒരു ദിവസം ബാക്കി നില്‍ക്കെ തുക അടക്കുകയായിരുന്നു, എറിക്സന്റെ കടം വീട്ടാനായി ഇന്‍കം ടാക്സ് റീഫണ്ടായി ലഭിച്ച 260 കോടി രൂപ നല്കാന് എസ്ബിഐ അടക്കമുള്ള റിലയന്‍സിന്റെ 37 പണമിടപാടുകാരോട് നിര്‍ദേശിക്കാനാവശ്യപ്പെട്ട് കമ്പനി അപ്പീല്‍ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍ സ്വകാര്യ സ്ഥാപനത്തിന്റെ കടം വീട്ടാനായി പണം നല്‍കാനാവില്ലെന്നാണ് എസ്ബിഐയും മറ്റ് ബാങ്കുകളും അറിയിച്ചത്.
https://braveindianews.com/18/03/206050.php
കപില്‍ സിബലാണ് കേസില്‍ അനില്‍ അബാനിയ്ക്ക് വേണ്ടി ഹാജരായിരുന്നത്. കോണ്‍ഗ്രസ് നരേന്ദ്രമോദിയുടെ കൂട്ടുകാരനാണ് അനില്‍ അംബാനി എന്ന് പരിഹസിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് തന്നെ അനില്‍ അമ്പാനിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനം തന്നെ അനില്‍ അംബാനിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതും ചര്‍ച്ചയാകും
Discussion about this post