ഉത്തരപ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പിന്നിടുന്നു. യുപിയില്‍ വികസനത്തിന്റെയും സമാധാനത്തിന്റെ പുതിയ മാര്‍ഗ്ഗം കണ്ടെത്തി മുന്നേറാന്‍ യോഗിയ്ക്ക് കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ ക്രമസമാധാന രംഗം കാര്യക്ഷമമായെന്നും, രണ്ട് വര്‍ഷത്തിനിടെ യാതൊരു മത സമുദായ കലാപങ്ങളും അരങ്ങേറിയില്ല എന്നതും വലിയ നേട്ടമാണെന്ന് യോഗി ആദിത്യനാഥ് പറയുന്നു.
സമുദായി കലാപമില്ലാത്ത, ഭരണത്തില്‍ യാതൊരു അഴിമതിയും ചൂണ്ടിക്കാട്ടാനില്ലാത്ത രണ്ട് വര്‍ഷത്തെ ഭരണമെന്നാണ് യോഗി വിലയിരുത്തിയത്.
വികസനത്തില്‍ സംസ്ഥാനത്തിന് ഏറെ മുന്നോട്ട് പോകാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ പുരോഗതിയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും ലഭിച്ചു. ഉത്തരപ്രദേശിന്റെ വികസനത്തില്‍ ഏറെ മുന്നോട്ട് പോയ രണ്ട് വര്‍ഷമാണ് പിന്നിട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. യുപിയിലെ കര്‍ഷകരുടെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള വിവിധ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ കഴിഞ്ഞു. സമാജ് വാദി ഭരണത്തില്‍ സംസ്ഥാന വല്ലാത്ത അരാജക അവസ്ഥയിലായിരുന്നുവെന്നും വളരെ വേഗത്തില്‍ നമുക്കതില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
യുപിയിലെ ഗുണ്ടാ സംഘങ്ങളെ വരുതിയിലാക്കി അമക്#ച്ച ചെയ്ത യോഗിയുടെ നടപടികള്‍ കയ്യടി നേടിയിരുന്നു. ഗുണ്ടാ സംഘങ്ങളെ ഏറ്റമുട്ടലിലൂടെ പോലിസ് അടിച്ചമര്‍ത്തി. നിരവധി ഗുണ്ടാ നേതാക്കളും അധോലോക നായകരുമാണ് ഇക്കാലയളവില്‍ പോലിസുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടത്. ഗുണ്ടാ വിളയാട്ടം തടയാന്‍ പോലിസിന് സര്‍വ്വ സ്വാതന്ത്ര്യം നല്കിയ യോഗി അദിത്യനാഥ് നേരിട്ട് ഇത്തരം ഓപ്പറേഷനുകള്‍ നിരീക്ഷിക്കുകയും ചെയ്തു.
മെയ്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുന്ന നിരവധി ഫാക്ടറികളാണ് യുപിയില്‍ ഇക്കാലയളവില്‍ ആരംഭിച്ചത്. വിദേശത്ത് നിന്നുള്‍പ്പടെ നിരവധി സംരംഭകര്‍ യുപിയില്‍ നിക്ഷേപം നടത്തുകയും ചെയ്തു. കുംഭമേള ലോകത്തിന് തന്നെ അത്ഭുതമായ വിധത്തില്‍ സംഘടിപ്പിച്ചതും, ഗംഗാ മാലിന് മുക്തമാക്കുന്നതിനുള്ള നടപടികള്‍ ത്വരിത ഗതിയിലാക്കിയതും, റോഡ് ഗതാഗത സംവിധാനത്തില്‍ പുതിയ പ്രൊജക്ടുകള്‍ നടപ്പാക്കിയതും ചര്‍ച്ചയായിരുന്നു.
Discussion about this post