വടകരയില്‍ മുരളീധരന് ജയിച്ചാല്‍ വട്ടിയൂര്‍കാവ് നിയമസഭ മണ്ഡലത്തില്‍ ബിജെപി ജയിക്കുമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തനും സിപിഎ സഹയാത്രികനുമായ മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈയൊരു സാഹചര്യമുളളതിനാല്‍ വടകരയില്‍ പി ജയരാജന് ജയിക്കേണ്ടത് മതേതര ശക്തികളുടെ ആവശ്യമാണെന്നാണ് മാധ്യമപ്രവര്‍ത്തകനായ എന്‍ മാധവന്‍കുട്ടിയുടെ വിലയിരുത്തല്‍.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
‘വടകരയില്‍ മുരളീധരന്
നല്ല സ്ഥാനാര്‍ഥിയാണ്
പക്ഷേ. ജയിച്ചാല്‍ വട്ടിയൂര്‍ക്കാവു ബി ജെപ്പി ജയിക്കുന്ന സ്ഥിതി വരും അതുകൊണ്ട് സഖാവ് പി ജയരാജന് ജയിക്കേണ്ടത് കോണ്‍ഗ്രസ്സ് അടക്കമുളള
മതനിരപേക്ഷ ശക്തികളുടെ ആവശ്യമാണ് .’-
നിലവില്‍ വട്ടിയൂര്‍കാവില്‍ നിന്നുള്ള എംഎല്‍എയാണ് കെ മുരളീധരന്. ഈ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി ജയിക്കുമെന്നാണ് സിപിഎം ബുദ്ധികേന്ദ്രങ്ങള്‍ തന്നെ വിലയിരുത്തുന്നത്.
വട്ടിയൂര്‍ക്കാവില്‍ ബിജെപിയെ തോല്പിക്കാന് സിപിഎം തനിക്ക് വോട്ട് മറിച്ച് സഹായിച്ചതായി കെ മുരളീധരന് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ടി.എന്‍ സീമയായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി.
Discussion about this post