ഡല്‍ഹി: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ലെന്ന് സൂചന. ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി ആയതിനാല്‍ നാളെ പ്രസിദ്ധീകരിക്കാനേ സാധ്യതയുള്ളൂ. എന്‍ഡിഎ മത്സരിക്കുന്ന 20 സീറ്റുകളിലും സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടുണ്ട്.
. ബിജെപി വലിയ പ്രതീക്ഷയർപ്പിക്കുന്ന പത്തനംതിട്ട മണ്ഡലത്താൻ കെ സുരേന്ദ്രൻ മത്സരിക്കും. ശോഭസുരേന്ദ്രൻ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നായിരിക്കും ജനവിധി തേടുക.
14 സീറ്റുകളിൽ ബി ജെ പിയും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.
അതേ സമയം തൃശൂർ മണ്ഡലത്തിൽ ബി ഡി ജെ എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെ പറഞ്ഞത്. മത്സരിക്കുമോ എന്ന കാര്യം രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനിക്കും. മത്സരിക്കുകയാണെങ്കില്‍ ഭാരവാഹിത്വം രാജി വച്ച് മത്സരിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി.
ഈഴവ സമുദായത്തിന്റെ വോട്ട് മാത്രമല്ല ബിഡിജെഎസ്സിനുള്ളത്. ബിഡിജെഎസ് എസ്എന്‍ഡിപി യോഗത്തിന്റെ ബി ടീമല്ല. അതില്‍ എല്ലാ സമുദായത്തിന്റെയും അംഗങ്ങളുണ്ടെന്നും തുഷാര്‍ പറഞ്ഞു. മത്സരിക്കാന്‍ വെള്ളാപ്പള്ളി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ജയിക്കില്ല എന്നാണ് വെള്ളാപ്പള്ളിയുടെ കമന്റ്.
Discussion about this post