ജമ്മു കശ്മീര്‍ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയിലുണ്ടായ പാക് വെടിവെയ്പ്പില്‍ ഒരു ജവാന് വീരമൃത്യു . റൈഫിൾമാൻ യാഷ് പോൾ (24) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് പാക്കിസ്ഥാന് നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് . ജനുവരി മുതൽ നിയന്ത്രണരേഖയിൽ 110 തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
അതേസമയം ബാരാമുള്ള ജില്ലയിലെ സോപോറില്‍ സി.ആര്.പി.എഫ് ജവാന്മാര്ക്ക് നേരെ ഗ്രനേഡ് ആക്രമണമുണ്ടായി . രണ്ട് തവണയാണ് ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടന്നത് . ആക്രമണത്തില്‍ ഒരു സൈനികനും പോലീസുകാരനും പരിക്കേറ്റു . ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ് .
Discussion about this post