ജസ്‌ന തിരോധാനം ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. നിരവധി പൊലീസ് സംഘങ്ങള്‍ മാറി മാറി അന്വേഷിച്ചിട്ടും ജസ്‌ന എവിടെയുണ്ടെന്ന് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ജസ്‌നയുടെ തിരിച്ചുവരവിന് കാതോര്‍ത്ത് പിതാവും ജയിംസും സഹോദരനുംസഹോദരിയും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്‌ന ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു 2018 മാര്‍ച്ച് 22-ന് വീട്ടില്‍ നിന്ന് ഇറങ്ങിയത്.
എരുമേലി വരെ ബസ്സില്‍ വന്നതിന് തെളിവുണ്ട്. പിന്നീട് ജസ്‌നയെ കണ്ടിട്ടില്ല. വെച്ചൂച്ചിറ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി. വീടിന് സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ബംഗലൂരു, പൂനൈ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ജസ്‌നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങള്‍ വന്നതിനെ തുടര്‍ന്ന് ഇവിടങ്ങളിലും പോയി.
പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു,ജസ്‌നയെ ക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം വരെ പാരിതോഷികം പ്രഖ്യാപിച്ചു.അത്രയും അന്വേഷണങ്ങളൊക്കെ നടത്തിയിട്ടും ഒരു വിവരവും കിട്ടിയിട്ടില്ല.
Discussion about this post