ചൈനയും പാക്കിസ്ഥാനും സംയുക്തമായി നിര്‍മിച്ച ജെഎഫ് 17 പോര്വിമാനത്തിന് പകരമായാണ് മലേഷ്യ ഇന്ത്യയുടെ പോര്‍വിമാനത്തില്‍ താത്പര്യം പ്രകടിപ്പിച്ചത്. 30 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങാനാണ് മലേഷ്യ ലക്ഷ്യമിടുന്നത്. നേരത്തെ ശ്രീലങ്കയും ജെഎഫ് 17 പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള ശ്രമം അവസാനിപ്പിച്ചിരുന്നു.
ഭാരംകുറഞ്ഞ ബോഡി, ക്വാഡ്രുപ്ലെക്സ് ഡിജിറ്റല്‍ ഫ്ളൈറ്റ് കണ്ട്രോള് സിസ്റ്റം, മൈക്രോപ്രൊസസര്‍ നിയന്ത്രിത യൂട്ടിലിറ്റി കണ്ട്രോള്, അമേരിക്കയുടെ ജിഇ 404IN എന്ജിന് തുടങ്ങി നിരവധി പ്രത്യേകതകള്‍ തേജസിനുണ്ട്. ഇതുവരെ നാലായിരത്തിലേറെ തവണ പരീക്ഷണ പറക്കല്‍ നടത്തിയിട്ടുള്ള തേജസ് യുദ്ധവിമാനങ്ങള്‍ ഒരിക്കല്‍ പോലും തകരുകയോ സാങ്കേതിക തകരാര്‍ പ്രകടമാക്കുകയോ ചെയ്തിട്ടില്ല. ഇതും റെക്കോഡാണ്. തേജസിന്റെ എന്‍ജിനും കോപ്കിറ്റും ഫ്ളൈറ്റ് കണ്ട്രോള് സിസ്റ്റവും അടക്കം വെറും 45 മിനിറ്റിനുള്ളില്‍ ടെക്നിക്കല്‍ സ്റ്റാഫിന് മാറ്റി വെക്കാനാകും. ഇത് ലോകരാജ്യങ്ങള്‍ക്കിടയില്‍ തന്നെ ഉയര്‍ന്ന നിലവാരമാണ്.
ജെഎഫ് 17 പോര്‍വിമാനത്തേക്കാള്‍ കൂടുതല്‍ മികച്ചതാണ് ഇന്ത്യയുടെ തേജസ് പോര്‍വിമാനമെന്നാണ് പല പ്രതിരോധ വിദഗ്ധരുടേയും അഭിപ്രായം. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡാണ് തേജസ് നിര്‍മിക്കുന്നത്. പാക്ക് ചൈനീസ് പോര്‍വിമാനത്തേക്കാള്‍ തേജസ് പോര്‍വിമാനങ്ങള്‍ക്ക് വില കൂടുതലാണ്. എങ്കിലും പ്രകടനംകൊണ്ട് തേജസ് മികച്ചു നില്‍ക്കുന്നുവെന്നാണ് വിലയിരുത്തലുകള്‍. നേരത്തെ 28.5 ദശലക്ഷം ഡോളര്‍ വിലയിട്ടിരുന്ന ജെഎഫ് 17 പോര്‍വിമാനങ്ങളുടെ വില 25 ദശലക്ഷം ഡോളറാക്കി കുറച്ചിട്ടുണ്ടെങ്കിലും വിമാനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് മലേഷ്യ പിന്‍വാങ്ങുകയാണ്.
Discussion about this post