വയനാടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് കെ മുരളീധരന്‍ . കേരളത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് സുരക്ഷിതമായ ഒരു സീറ്റ് നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുള്ളതായി മുരളീധരന്‍ പറഞ്ഞു . എന്നാല്‍ അമേഠിയിലേത് സുരക്ഷിതമായ സീറ്റ് അല്ലെന്ന് ഇതിന് അര്‍ത്ഥമില്ലെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു .
ദേശീയ നേതാവായ രാഹുല്‍ ഗാന്ധിയ്ക്ക് എവിടെ വേണമെങ്കിലും മത്സരിക്കാം . ഇടത് പക്ഷം അവരുടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയാണ് ചെയ്യേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു .
അമേഠി മണ്ഡലത്തിൽ ബിജെപിയുടെ സ്മൃതി ഇറാനി മത്സരം കടുപ്പിച്ചതോടെ തെന്നിന്ത്യയില്‍ എവിടെയെങ്കിലും മറ്റൊരു മണ്ഡലത്തില്‍ രാഹുല്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ വന്നിരുന്നു . കോണ്‍ഗ്രസിന് വിജയം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയുള്ള വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം .
Discussion about this post