വയനാട് സുഗന്ധഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് പരിശോധന കര്‍ശനമാക്കി. വൈത്തിരിയിലെ റിസോര്‍ട്ടില്‍ വെടിവയ്പ്പുണ്ടായതിന് മാവോയിസ്റ്റ് പദേശത്ത് എത്തിയതായി നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
സുഗന്ധഗിരിയിലെത്തിയ മാവോയിസ്റ്റ് സംഘത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിവെയ്പ്പില്‍ പരുക്കേറ്റ ചന്ദ്രുവുമുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുതിയതിനാല് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നില്ല. നിരന്തരമായി ഭക്ഷണസാധനങ്ങള്‍ ആവശ്യപെടാന് തുടങ്ങിയതോടെയാണ് വിവരം പൊലിസ് അറിയുന്നത്.
മാവോയിസ്റ്റുകള്‍ നിരന്തരമായി എത്തുന്ന അംബ, ആനപ്പാടി, മാങ്ങാപ്പാടി, അമ്പതേക്കര്‍ എന്നിവിടങ്ങളില്‍ രാത്രിയിലും പ്രത്യേക നിരീക്ഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Discussion about this post