കുരങ്ങുപനി ബാധിച്ച് ഒരു മരണം കൂടി . വയനാട് തിരുനെല്ലി ബേഗൂര്‍ കോളനിയിലെ സുന്ദരനാണ് മരിച്ചത് . 27 വയസ്സായിരുന്നു .
കഴിഞ്ഞ പത്താം തീയതിയാണ് സുന്ദരനെ രോഗബാധയെ തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13-ാം തീയതി രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. സുന്ദരന്‍ അവിവാഹിതനാണ്.
Discussion about this post